പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കണം
Monday 13 February 2023 12:04 AM IST
വളയം: പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഡി.എ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.യു വളയം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. വളയം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വളയം ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ടി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ.രാധ കൈത്താങ്ങ് സഹായം വിതരണം ചെയ്തു. വി.കെ.രവീന്ദ്രൻ, സി.എച്ച്.ശങ്കരൻ, എം.രമാദേവി, എം.ശേഖരൻ, കെ.ചന്ദ്രി, കെ.പ്രഭാകരൻ, വി.നാണു, എന്നിവർ പ്രസംഗിച്ചു. എം.സുരേന്ദ്രൻ സ്വാഗതവും, പി.കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം.സുരേന്ദ്രൻ (സെക്രട്ടറി), ടി.സുകുമാരൻ (പ്രസിഡന്റ്), എൻ.പി.കണ്ണൻ (ട്രഷറർ).