മടിയൻ ജി.എൽ.പി സ്കൂൾ ശതാബ്ദി സംഘാടക സമിതി
Monday 13 February 2023 12:17 AM IST
കാഞ്ഞങ്ങാട്: മടിയൻ ഗവ. എൽ.പി സ്കൂൾ നൂറാം വാർഷികാഘോഷ സംഘാടക സമിതി രൂപീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ. ദാമോദരൻ, കെ.വി. ലക്ഷ്മി, വാർഡ് മെമ്പർ സി. കുഞ്ഞാമിന, എ.ഇ.ഒ. പി.കെ. സുരേശൻ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ടി. സുധാകരൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സതി നന്ദിയും പറഞ്ഞു. ഭാരവാഹികളായി അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ (ചെയർമാൻ), സ്കൂൾ ഹെഡ്മാസ്റ്റർ ടി. സുധാകരൻ (ജനറൽ കൺവീനർ), സി.വി തമ്പാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.