അക്ബർ കക്കട്ടിൽ അനുസ്മരണം

Monday 13 February 2023 12:30 AM IST
കൽപ്പറ്റ നാരായണൻ സംസാരിക്കുന്നു

കുറ്റ്യാടി: അമ്പലക്കുളങ്ങര അക്ബർ കക്കട്ടിൽ ഗ്രന്ഥാലയത്തിന്റെ അഭിമുഖ്യത്തിൽ അക്ബർ കക്കട്ടിൽ അനുസ്മരണം നടത്തി. സാഹിത്യകാരനും പ്രഭാഷകനുമായ പ്രൊഫ: കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.റുസി അദ്ധ്യക്ഷത വഹിച്ചു. അരുൺ ലാൽ മൊകേരി, നന്ദനൻ മുള്ളമ്പത്ത് എന്നിവർ പ്രസംഗിച്ചു. കെ.എൻ പ്രശാന്തിന്റെ പൊനം - എന്ന നോവൽ സംബന്ധിച്ച് ചർച്ച നടത്തി.ആർ. ഷിജു, സി.എച്ച്. രാജു , ആയിലോട്ട് രാധാകൃഷ്ണൻ , ഡോ - ലിനീഷ്, എം.കെ. ഷിംന ശരത്ചന്ദ്രൻ , നാസർ കക്കട്ടിൽ, ജൂബേഷ്, എ. മോഹനൻ . ടി.പി. സജിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു. നേവലിസ്റ്റ് കെ.എൻ പ്രശാന്ത് മറുപടി പ്രസംഗം നടത്തി.