വ്യാപാരി വ്യവസായി സമിതി  ശോഭബാലൻ ജില്ലാ സെക്രട്ടറി 

Monday 13 February 2023 12:09 AM IST

കാസർകോട്: വ്യാപാരി വ്യവസായി സമിതി കാസർകോട് ജില്ലാ സെക്രട്ടറിയായി ശോഭ ബാലനെ കാസർകോട് ചേർന്ന ജില്ലാ കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. അശ്ളീല വാട്സ്ആപ് സന്ദേശം പാർട്ടി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് സി.പി.എം നേതൃത്വം അച്ചടക്ക നടപടിയെടുത്തതിനെ തുടർന്ന് ജില്ലാ സെക്രട്ടറിയായിരുന്ന രാഘവൻ വെളുത്തോളിയെ തൽസ്ഥാനത്ത് നിന്ന് ഒഴിവാക്കിയാണ് മികച്ച സംഘാടകനും നിരവധി സംഘടനകളുടെ സാരഥിയും ഹയർ ഗുഡ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയും സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പറുമായ ശോഭ ബാലനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കാസർകോട് ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിൽ പി.കെ ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. പി. ദാമോദരൻ, സത്യൻ, ഉദയൻ, പ്രശാന്ത്, കെ.എച്ച് മുഹമ്മദ്, ദിവാകരൻ എന്നിവർ സംസാരിച്ചു. ഇ. രാഘവൻ സ്വാഗതം പറഞ്ഞു.