തളി ബ്രാഹ്മണ മഠത്തിൽ ഉപനയനം സമാപിച്ചു

Monday 13 February 2023 12:01 AM IST
ഉപനയനം

കോഴിക്കോട് : തളി ബ്രാഹ്മണ സമൂഹ മഠത്തിന്റെ 52ാമത് സമഷ്ടി ഉപനയനത്തിന്റെ ഭാഗമായുള്ള ഉപനയന ചടങ്ങുകൾ സമാപിച്ചു. രണ്ടാം ദിവസമായ ഇന്നലെ ദിഗ്വപനം, അഭിഷേകം, ബ്രഹ്മോപദേശം, യജ്ഞോപവീത ധാരണം, കുമാര ഭോജനം, ദണ്ഠ ധാരണം, ഹോമം, ഭിക്ഷാ വന്ദനം എന്നീ ചടങ്ങുകൾ നടന്നു. തളി ബ്രാഹ്മണ സമൂഹം മുഖ്യ പുരോഹിതൻ രഘു വാധ്യാർ മുഖ്യ കാർമ്മികത്വം വഹിച്ചു. പുരോഹിതന്മാരായ എൻ.കെ.വെങ്കിടാചല വാധ്യാർ, രാഹുൽ ശർമ്മ എന്നിവർ സഹ കാർമ്മികത്വം വഹിച്ചു. തളി ബ്രാഹ്മണ സമൂഹം പ്രസിഡന്റ് പി.ധർമ്മരാജൻ, വൈസ് പ്രസിഡന്റ് എം.ജെ.അനന്തനാരായണൻ എന്നിവർ നേതൃത്വം നൽകി.