ബെൻസി പ്രൊഡക്ഷൻസിന്റെ 'ഡി.എൻ.എ' കൊച്ചിയിൽ
കൊച്ചി: ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൽ നാസർ നിർമ്മിക്കുന്ന ഡി.എൻ.എ എന്ന ചിത്രത്തിന്റെ പൂജ എറണാകുളം അഞ്ചുമന ദേവീക്ഷേത്രാങ്കണത്തിൽ നടന്നു. ഡി.എൻ.എയുടെ ചിത്രീകരണം ഫെബ്രുവരി അവസാനവാരം എറണാകുളത്ത് ആരംഭിക്കും . പത്തു ദിവസത്തോളം ചെന്നൈയിലും ചിത്രീകരണം നടക്കും.
നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന വിപുലമായ ചടങ്ങിൽ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം അക്ബർ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചീഫ് മാനേജിംഗ് ഡയറക്ടറും നിർമ്മാതാവുമായ കെ.വി.അബ്ദുൽ നാസർ നിർവഹിച്ചു. സംവിധായകൻ ടി.എസ്.സുരേഷ് ബാബു, തിരക്കഥാകൃത്ത് എ.കെ. സന്തോഷ് , ക്യാമറാമാൻ രവി ചന്ദ്രൻ , പ്രൊഡക്ഷൻ ഡിസൈനർ ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ മേടയിൽ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ നടന്മാരായ ബാബു ആന്റണി, കുഞ്ചൻ, പത്മരാജ് രതീഷ്, ഡ്രാക്കുള സുധീർ, ഗൗരി നന്ദ, രാജാ സാഹിബ് എന്നിവരും അക്ബർ ഗ്രൂപ്പിന്റെ കേരളത്തിലെ ജീവനക്കാരും സന്നിഹിതരായിരുന്നു.