പുത്തൻ ഹീറോ സൂം എത്തി

Monday 13 February 2023 3:33 AM IST

കൊച്ചി: ഹീറോ മോട്ടോകോർപ്പിന്റെ 110 സി.സി സ്കൂട്ടറായ സൂം വിപണിയിലെത്തി. എൽ.എക്‌സ്.,​ വി.എക്‌സ്.,​ ഇസഡ്.എക്‌സ് എന്നീ വേരിയന്റുകളാണുള്ളത്. എൽ.എക്‌സിന് 68,​599 രൂപയും വി.എക്‌സിന് 71,​799 രൂപയും ഇസഡ്.എക്‌സിന് 76,​699 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ● മേസ്‌ട്രോ എഡ്‌ജ്,​ പ്ളഷർ പ്ളസ് എന്നിവയ്ക്ക് ശേഷം ഹീറോ വിപണിയിലിറക്കുന്ന ഗിയർലെസ് സ്കൂട്ടറാണിത്. പോളിസ്‌റ്റർ ബ്ളൂ,​ കറുപ്പ്,​ മാറ്റ് അബ്രാക്‌സ് ഓറഞ്ച്,​ പേൾ സിൽവർ വൈറ്റ്,​ സ്പോർട്സ് റെഡ് നിറങ്ങളിൽ സൂം ലഭിക്കും. ● എൽ.ഇ.ഡി ഹൈഡ്‌ലൈറ്റും ഡി.ആർ.എല്ലും എക്‌സ്‌ടെക് ടെക്‌നോളജി,​ യു.എസ്.ബി ചാർജർ,​ ബ്ലൂടൂത്ത്,​ ഡിജിറ്റൽ സ്പീഡോമീറ്റർ,​ വലിയ സ്‌റ്റോറേജ് എന്നിങ്ങനെ പ്രത്യേകളുണ്ട് ആഴകേറിയ സൂമിന്. 8.05 ബി.എച്ച്.പി കരുത്തുള്ളതാണ് എൻജിൻ. 0-60 കിലോമീറ്റർ വേഗം നേടാൻ 9.35 സെക്കൻഡ് മതി.