യെസ്ഡിക്ക് രണ്ട് പുത്തൻ നിറഭേദങ്ങൾ

Monday 13 February 2023 2:30 AM IST

കൊച്ചി: പ്രമുഖ മോട്ടോർസൈക്കിൾ ബ്രാൻഡായ യെസ്ഡി രണ്ട് പുത്തൻ നിറഭേദങ്ങൾ കൂടി വിപണിയിൽ അവതരിപ്പിച്ചു. യെസ്ഡി അഡ്വഞ്ചർ ഇനി വൈറ്റ് ഔട്ട് നിറത്തിലും യെസ്ഡി സ്‌ക്രാംബ്ളർ ബോൾഡ് ബ്ളാക്ക് നിറത്തിലും ലഭ്യമാകും. കഴിഞ്ഞവാരം ജാവ 42,​ യെസ്ഡി റോഡ്‌സ്‌റ്റർ‌ ശ്രേണിക്കും രണ്ട് പുത്തൻ നിറഭേദങ്ങൾ നൽകിയിരുന്നു. സ്‌നോവി ടെറെയിനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് വൈറ്റ് ഔട്ട് നിറം. ബോൾഡ് ബ്ളാക്കിന് പ്രചോദനമായത് സ്‌റ്റെൽത്തും. രണ്ട് യെസ്ഡി മോഡലുകളും എൻ ആൻഡ് എസ് ക്ളച്ച് സ്‌റ്റാൻഡേർഡ് സ്ളിക്ക് ഷിഫ്‌റ്റിംഗ് 6-സ്പീഡ് ട്രാൻസ്‌മിഷനുള്ളതാണ്. റോഡ്,​ റെയിൻ,​ ഓഫ്‌റോഡ് എന്നിങ്ങനെ എ.ബി.എസ് മോഡുകളുമുണ്ട്. യു.എസ്.ബി ചാർജിംഗ്,​ ബ്ളൂടൂത്ത് കണക്‌ടിവിറ്റി എന്നിങ്ങനെയും പ്രത്യേകതകളുണ്ട്.