മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ കോൺഗ്രസ് യോഗം തടഞ്ഞ് പൊലീസ്

Monday 13 February 2023 1:13 AM IST

പെരുമ്പാവൂർ: സംസ്ഥാനത്താകെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുള്ള പശ്ചാത്തലത്തിൽ അദ്ദേഹത്തിന് വഴിയൊരുക്കാനായി കോൺഗ്രസ് മണ്ഡലം സമ്മേളനം ബലമായി തടഞ്ഞ് പൊലീസ്. രായമംഗലത്താണ് സംഭവം. കോട്ടയത്തുനിന്ന് ഇതുവഴി പാലക്കാട്ടേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി.

മുൻകരുതലെന്നോണം സമ്മേളനം മാറ്റിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് പ്രവർത്തകർ വഴങ്ങാതിരുന്നതോടെ ഒരുമണിക്കൂറോളമെടുത്ത് പ്രവർത്തകരെ പൊലീസ് ബലമായി മാറ്റുകയായിരുന്നു. പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ, ഡി.ജി.പിക്ക് പരാതിനൽകുമെന്ന് അറിയിച്ചു.