ഒരുവയസുള്ള കുഞ്ഞുമായി യുവതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Monday 13 February 2023 1:16 AM IST

പരവൂർ : ഒരു വയസുള്ള കുഞ്ഞുമായി യുവതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. നെടുങ്ങോലം ഒഴുകുപാറ വൈദ്യശാലമുക്ക് ഉത്രാടത്തിൽ (കല്ലാഴിയിൽ) സജീവിന്റെയും സുനിതയുടെയും മകൾ ശ്രീലക്ഷ്മിയും (27) മകൻ ആരവുമാണ് മരിച്ചത്. ഒല്ലാൽ ലെവൽക്രോസിനു സമീപം ഇന്നലെ വൈകിട്ട് 4.30 നാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ നേത്രാവതി എക്സ്‌പ്രസാണ് ഇടിച്ചതെന്നാണ് സംശയം. കൊല്ലം ആർ.പി.എഫും പരവൂർ പൊലീസും സ്ഥലത്തെത്തി മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മടവൂർ സ്വദേശി ഗ്രിന്റോ ഗിരീഷാണ് ശ്രീലക്ഷ്മിയുടെ ഭർത്താവ്. വിദേശത്തായിരുന്ന ഗ്രിന്റോ നാല് മാസം മുമ്പാണ് നാട്ടിൽ അവധിക്ക് വന്നിട്ട് മടങ്ങിപ്പോയത്. വൈകിട്ട് മൂന്നരയോടെ മടവൂരുള്ള ഭർത്തൃവീട്ടിലേക്ക് എന്നുപറഞ്ഞ് ഓട്ടോറിക്ഷയിൽ കയറിപ്പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു.

പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.