കെ.എ.എസ്.എൻ.ടി.എസ്.എ സംസ്ഥാന സമ്മേളനം
Monday 13 February 2023 12:16 AM IST
മൂവാറ്റുപുഴ: കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 59-ാമത് സംസ്ഥാന സമ്മേളനം എപ്രിൽ 28,29 മൂവാറ്റുപുഴയിൽ നടക്കും. സ്വാഗതസംഘത്തിന്റെ പ്രഖ്യാപനം ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എൻ.വി മധു ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഷാജു സി.സി., സംസ്ഥാന ട്രഷറർ അജി കുര്യൻ, മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻ സ്കൂൾ ഹെഡ മിസ്ട്രസ് സിസ്റ്റർ ഷിബി മാത്യു തുടങ്ങിയവർ സംസാരിച്ചു.