ചെങ്ങമനാട് എൽ.പി സ്‌കൂളിൽ വർണക്കൂടാരം
Monday 13 February 2023 12:13 AM IST
നെടുമ്പാശേരി: ചെങ്ങമനാട് ഗവ. എൽ.പി സ്‌കൂളിൽ 10 ലക്ഷം ചെലവിൽ നിർമ്മിക്കുന്ന പ്രീ- പ്രൈമറി കുട്ടികളുടെ പാർക്കിന്റെ (വർണക്കൂടാരം) അൻവർ സാദത്ത് എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ഷീജ രത്‌നം പദ്ധതി വിശദീകരിച്ചു. ജനപ്രതിനിധികളായ അമ്പിളി ഗോപി, ഷക്കീല മജീദ്, റജീന നാസർ, സി.എസ്. അസീസ്, വിജിത വിനോദ്, ഇ.ഡി. ഉണ്ണിക്കൃഷ്ണൻ, ഹെഡ്മിസ്ട്രസ് രജനി ബിജോഷ്, പി.ടി.എ പ്രസിഡന്റ് റജീന, സൽബിൻ സെബാസ്റ്റ്യൻ, മുഹമ്മദലി ചെങ്ങമനാട് എന്നിവർ സംസാരിച്ചു.