ആഴ്സനലിന് സമനില, ടോട്ടനം തോറ്റു

Sunday 12 February 2023 11:18 PM IST

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സനലിനെ ബ്രെന്റ്ഫോഡ് സമനിലയിൽ തളച്ചു. 66-ാം മിനിട്ടിൽ ലിയാൻഡ്രോ ട്രസാഡ് ആഴ്സനലിനായും 74-ാം മിനിട്ടിൽ ഇവാൻ ടോണി ബ്രെന്റ്ഫോഡിനായും സ്കോർ ചെയ്തു.21 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുമായി ആഴ്സനൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി 4-1ന് ടോട്ടൻഹാമിനെ തോൽപ്പിച്ചു.39 പോയിന്റുള്ള ടോട്ടൻഹാം അഞ്ചാം സ്ഥാനത്താണ്.

Advertisement
Advertisement