അപേക്ഷ ക്ഷണിച്ചു

Monday 13 February 2023 12:17 AM IST

പത്തനംതിട്ട : കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ ജില്ലയിലെ പുനർജനി സുരക്ഷാ പദ്ധതിയിൽ കൗൺസിലർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.ഡബ്ല്യൂ (റെഗുലർ) പാസ് ആയിരിക്കണം. ഒരു വർഷം പ്രവർത്തി പരിചയം അഭികാമ്യം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 14ന് വൈകിട്ട് മൂന്നിന് മുമ്പായി ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം പ്രോജക്ട് ഡയറക്ടർ, പുനർജനി സുരക്ഷാ പദ്ധതി, ആനപ്പാറ പി.ഒ, പത്തനംതിട്ട, പിൻ 689645 എന്ന വിലാസത്തിലോ, നേരിട്ടോ അല്ലെങ്കിൽ punarjani2005@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കാം. ഫോൺ : 0468 2325294, 9747449865.