എടത്തല മണലിമുക്ക് - ആലംപള്ളി റോഡ് നവീകരണം

Monday 13 February 2023 12:12 AM IST
ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷൻ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന മണലിമുക്ക് ആലംപള്ളി റോഡിന്റെ നവീകരണം ജില്ല പഞ്ചായത്തംഗം റൈജ അമീർ ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്ന എടത്തല മണലിമുക്ക് - ആലംപള്ളി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എടത്തല ഡിവിഷൻ അംഗം റൈജ അമീർ ഉദ്ഘാടനം ചെയ്തു. എടത്തല പഞ്ചായത്ത് അംഗം സി.എച്ച്. ബഷീർ അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ മീന്ത്രക്കൽ, എടത്തല പഞ്ചായത്ത് അംഗങ്ങളായ എ.എസ്.കെ. സലിം, എം.എ. നൗഷാദ്, ഷിബു പള്ളിക്കുടി, പി. മോഹനൻ, വി.ബി. സെയ്തുമുഹമ്മദ്, എം.ബി. കോയാക്കുട്ടി, ജിനില റഷീദ്, എം.പി. അലിക്കുഞ്ഞ്, എം.എസ്. ഗോപകുമാർ എന്നിവർ സംസാരിച്ചു.