ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭ
Monday 13 February 2023 12:30 AM IST
ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ നാല് സ്‌കൂളുകളിലായി പതിനെട്ട് വാർഡുകളെ ഉൾപ്പെടുത്തി നാല് തൊഴിൽ സഭകൾ സഘടിപ്പിച്ചു. തൊഴിൽ സഭകളുടെ ഉദ്ഘാടനം കോയിപ്പാട് ഗവ.എൽ.പി.എസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു നിർവഹിച്ചു. വാർഡ് മെമ്പർ മഹേശ്വരി അദ്ധ്യക്ഷയായി. കില റിസോഴ്സ് പേഴ്സൺ ചാത്തന്നൂർ വിജയനാഥ് തൊഴിൽ സഭകൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി കെ.സജീവ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീവ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി, ചെയർപേഴ്സൻ ഷൈനി ജോയ്, പഞ്ചായത്തംഗങ്ങളായ ലീലാമ്മ ചാക്കോ, പ്രമോദ് കാരംകോട്, സജീന നജിം, ആർ.സന്തോഷ്, ബീനാ രാജൻ, ശരത്ചന്ദ്രൻ, മീര ഉണ്ണി, രേണുക രാജേന്ദ്രൻ, ഷീബ മധു, വ്യവസായ ഇൻന്റേൺ ധ്യാൻ, കാനറാ ബാങ്ക് എഫ്.എൽ.സി ഗോപാലകൃഷ്ണപിള്ള, സി.ഡി.എസ് ചെയർപേഴ്സൺ ലൈല തുടങ്ങിയവർ സംസാരിച്ചു.