റിഥമിക് ജിംനാസ്റ്റിക്സിൽ എറണാകുളം റണ്ണറപ്പ്
Monday 13 February 2023 12:30 AM IST
കൊച്ചി: തലശേരിയിൽ നടന്ന 54-ാമത് ഓൾ കേരള റിഥമിക് സബ് ജൂനിയർ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ എറണാകുളത്തിന് വേണ്ടി മത്സരിച്ച വിശ്രുത വിനോദ് രണ്ടാം സ്ഥാനവും റിത്വിക രജീഷ് നാലാം സ്ഥാനവും കരസ്ഥമാക്കി. ചിറ്റൂർ എസ്.ബി.ഒ.എ പബ്ളിക് സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ വിശ്രുത വിനോദ് രണ്ട് സ്വർണവും മൂന്ന് വെള്ളിയും നേടി. ഇടപ്പള്ളി അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥിയായ റിത്വിക രജീഷ് രണ്ട് വെങ്കലമെഡൽ കരസ്ഥമാക്കി. മെഡൽ നേടിയ താരങ്ങളെ ബേസ്ലൈൻ ജിംനാസ്റ്റിക് അക്കാഡമിയിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ വി.ഡിജു ആദരിച്ചു.