പ്രതിഷേധ ധർണ്ണ
മലപ്പുറം : സംസ്ഥാന സർക്കാരിന്റെ പുതിയ ബഡ്ജറ്റ് നയങ്ങൾക്കെതിരെ ആർ.എസ്.പി മലപ്പുറം കുന്നുമ്മലിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം വെന്നിയൂർ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. പന്തം കൊളുത്തി പ്രകടനത്തിന് ഉസ്മാൻ കൊളത്തൂർ, ഷാജി കൊളത്തൂർ, സുഹൈൽ പെരിന്തൽമണ്ണ, സുരേന്ദ്രൻ വെന്നിയൂർ എന്നിവർ നേതൃത്വം നൽകി. ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ. എ.കെ. ഷിബു, കാടാമ്പുഴ മോഹനൻ, ഇസ്ഹാഖ് കൊളത്തൂർ, അസീസ് പൂക്കാട്ടിരി, സി.പി. സെയ്തലവി, പി. ജയരാജൻ, കെ.എച്ച്. അബൂ പെരിന്തൽമണ്ണ, ഒ.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.