നേതൃത്വ പരിശീലനം
ചാലിയാർ :ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) മലപ്പുറം ജില്ലാ കമ്മിറ്റി നിലമ്പൂർ കോഴിപ്പാറയിൽ നടത്തിയ നേതൃത്വ പരിശീലന ക്യാമ്പ് ദേശീയ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർപേഴ്സൺ ടി. ഫൗസിയ അദ്ധ്യക്ഷയായിരുന്നു.
സംസ്ഥാന ജന:സെക്രട്ടറി ബി.രാംപ്രകാശ്, വൈസ് പ്രസിഡന്റുമാരായ എസ്.രാമകൃഷ്ണൻ, ഹേമലത, അസി.സെക്രട്ടറി സജിത് മുഹിയുദ്ദീൻ തുടങ്ങിയവർ ക്ലാസ്സെടുത്തു.
ജില്ലാ സെക്രട്ടറി കെ.പി.എം. ഹനീഫ സ്വാഗതം പറഞ്ഞു.
ജില്ലയിലെ വിവിധ ബാങ്ക് യൂണിയൻ പ്രതിനിധികളായി നൂറോളം പേർ ദ്വിദിന ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.