കാവനാട് ​- കുരിപ്പുഴ പാലത്തിൽ നിന്ന് ചാടി ആത്മഹത്യാശ്രമം,​ മദ്ധ്യവയസ്കനെ രക്ഷപ്പെടുത്തി

Monday 13 February 2023 12:02 AM IST

ചവറ : ഭാര്യയുമായി പിണങ്ങി കാവനാട് - കുരിപ്പുഴ പാലത്തിൽ നിന്ന് കായലിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച മദ്ധ്യവയസ്കനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ പന്മന ചോലയിൽ വാടക്ക് താമസിക്കുന്ന വിനേഷ്ഭവനത്തിൽ ബിനു (48) ആണ് ഭാര്യയുമായി പിണങ്ങി കായലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ബിനുവിനെ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചതിനെത്തുടർന്ന് സമൂഹികപ്രവർത്തകൻ ശക്തികുളങ്ങര ഗണേഷന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചു. കൽപ്പണിക്കാരനായ ബിനു മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനാണെന്ന് ബന്ധുക്കൾ പറയുന്നു.