ബാറിൽ സംഘർഷം : ഒരാളുടെ നില ഗുരുതരം
Monday 13 February 2023 12:23 AM IST
ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരത്തിലെ ബാറിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ബാർ അടച്ച ശേഷം ബാറിലെ ജീവനക്കാർ താമസസ്ഥലത്തേക്ക് പോകുമ്പോൾ ശാസ്താംപുറം ചന്തയുടെ സമീപം ഒാട്ടോയിൽ എത്തിയവരും ബാർ ജീവനക്കാരും തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു. ബാർ ജീവനക്കാരായ സനൽ, അഭിഷേക് എന്നിവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റൊരാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറ് പേരുടെ പേരിൽ പൊലീസ് കേസെടുത്തു.