യു.ഡി.എഫ് രാപ്പകൽ സമരം ഇന്നും നാളെയും

Monday 13 February 2023 1:04 AM IST

തിരുവനന്തപുരം: ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതിക്കൊള്ളയ്‌ക്കെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന രാപ്പകൽ സമരം ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകിട്ട് നാല് മുതൽ നാളെ രാവിലെ 10 വരെയാണ് സമരം. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും. സെക്രട്ടേറിയറ്രിന് മുന്നിലെ സമരം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലകളിൽ കളക്ടറേറ്റുകൾ കേന്ദ്രീകരിച്ചാവും സമരം.

വിവിധയിടങ്ങളിൽ പി.കെ.കുഞ്ഞാലികുട്ടി (മലപ്പുറം), രമേശ് ചെന്നിത്തല (തൃശൂർ), പി.ജെ.ജോസഫ് (ഇടുക്കി,​തൊടുപുഴ), എ.എ.ആസീസ് (കൊല്ലം) , അനുപ് ജേക്കബ് (പത്തനംതിട്ട) , മോൻസ് ജോസഫ് (ആലപ്പുഴ), തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം), സി.പി ജോൺ (എറണാകുളം), വി.കെ.ശ്രീകണ്ഠൻ (പാലക്കാട്), രാജ് മോഹൻ ഉണ്ണിത്താൻ( കാസർകോഡ് കാഞ്ഞങ്ങാട് )എന്നിവർ ഉദ്ഘാടനം നിർവഹിക്കും.

വയനാട് ജില്ലയിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനമുള്ളതിനാൽ രാപ്പകൽ സമരം മറ്റൊരു ദിവസവും മുസ്ലിം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാൽ കണ്ണൂരിലേത് 16,17 തീയതികളിലുമായിരിക്കും സംഘടിപ്പിക്കുക.