പെൻഷൻകാരോടുള്ള അവഗണനയിൽ പ്രതിഷേധം

Monday 13 February 2023 1:05 AM IST

കൊട്ടാരക്കര : സംസ്ഥാന ബഡ്ജറ്റിൽ പെൻഷൻകാരോടും സാധാരണക്കാരോടുമുള്ള നിഷേധാത്മക നിലപാടിൽ കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് ജില്ലാ കൺവെൻഷൻ ശക്തമായി പ്രതിഷേധിച്ചു. പുതിയ ബഡ്ജറ്റിലെ നികുതി നിർദ്ദേശങ്ങൾ ജന ജീവിതം ദുരിത പൂ‌ർണമാക്കുമെന്നും സർക്കാർ തീരുമാനത്തിൽ നിന്നും പിടിവാശിയിൽ നിന്നും പിൻമാറണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പെൻഷൻകാർക്ക് ലഭിക്കേണ്ട കുടിശികയും നാലു ഗഡു ക്ഷാമ ബത്തയും നേടിയെടുക്കുന്നതിനായി 15ന് റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ നടത്തും.

സംസ്ഥാന രക്ഷാധികാരി എൻ.പി.പിള്ള കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.ശശിധരൻ അദ്ധ്യക്ഷനായി. കെ.സുധാകരൻ, എം.സി.ജോൺസൺ, സജിജോൺ, സി.ഗീതമ്മ, ആർ.മുരളീധരൻപിള്ള, സൈമൺ ബേബി, സി.കെ.ജേക്കബ്, ടി.മാർട്ടിൻ, എ.സൈനബ, ഷെരീഫ് ഹുസൈൻ, എസ്. വാസുദേവൻപിള്ള, കെ.ചന്ദ്രശേഖരൻനായർ, യോഹന്നാൻ ഇരിങ്ങൂർ തുടങ്ങിയവർ സംസാരിച്ചു.