എ.ഐ.എസ്.എഫ് ശൂരനാട് മണ്ഡലം സമ്മേളനം
Monday 13 February 2023 1:10 AM IST
പോരുവഴി : എ.ഐ.എസ്.എഫ് ശൂരനാട് മണ്ഡലം സമ്മേളനം ചക്കുവള്ളി അമൽ ആർ.നഗറിൽ ചേർന്നു. സംസ്ഥാന ജോ.സെക്രട്ടറി അസ്ലം ഷാ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.ഹരിഗോവിന്ദ് അദ്ധ്യക്ഷനായി . സംഘാടക സമിതി ചെയർമാൻ മനു പോരുവഴി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അനന്ദു എസ്.പോച്ചയിൽ സംഘടനാ റിപ്പോർട്ടും അർജ്ജുൻ ശൂരനാട് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കെ. സി.സുഭദ്രാമ്മ, മണ്ഡലം അസി.സെക്രട്ടറി എസ്.അനിൽ, എ.ഐ.എസ്.എഫ് ജില്ലാ എക്സിക്യുട്ടീവ് അംഗം ആദിൽ ശൂരനാട്, സംഘാടക സമിതി കൺവീനർ സി.ബി.കൃഷ്ണചന്ദ്രൻ, അനന്ദു രാജ്, വിമൽ കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പ്രിയദർശൻ (പ്രസിഡന്റ്),വിശ്വജിത്ത്,അൻസിൽ കീർത്തന, (വൈസ് പ്രസിഡന്റ്), ബി. ഹരി ഗോവിന്ദ് (സെക്രട്ടറി), നൗഫൽ നിസാർ, അഭിജിത്ത്,വിനീത
(ജോയിൻ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.