തെക്കേവിള ഡിവിഷനിൽ തൊഴിൽസഭ ഇന്ന്

Monday 13 February 2023 1:48 AM IST

കൊല്ലം: കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ തെക്കേവിള ഡിവിഷനിലെ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'തൊഴിൽസഭ 2023' ഇന്ന് ഉച്ചയ്ക്ക് 2ന് ഇരവിപുരം ഗ്രീഷ്മം ഓഡിറ്റോറിയത്തിൽ നടക്കും. ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവരും പഠനം പൂർത്തിയാക്കി തൊഴിലവസരങ്ങൾ അന്വേഷിക്കുന്നവരുമായ എല്ലാ യുവതി യുവാക്കളും തൊഴിൽസഭയിൽ പങ്കെടുക്കാം. ഭാവിയിൽ തൊഴിൽ സാദ്ധ്യതകൾ കണ്ടെത്തുന്നതിനുള്ള മാർഗനിർദേശങ്ങളും തൊഴിലവസരങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തുന്നതിന് തൊഴിൽസഭ പ്രയോജനപ്പെടും എന്നതിനാൽ ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് കൗൺസിലർ ടി.പി.അഭിമന്യു അറിയിച്ചു.