ഇ.ജി. രാജൻ ശാന്തി നിര്യാതനായി

Monday 13 February 2023 2:18 AM IST

കണ്ണൂർ: ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരകനും തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം മേൽശാന്തിയുമായ ഇ.ജി. രാജൻ ശാന്തി (70) നിര്യാതനായി. എറണാകുളം ഒക്കൽ ഓണമ്പിള്ളി സ്വദേശിയാണ്. ഭാര്യ: സരസ്വതി. മക്കൾ: സരിത, പൃഥ്വിരാജ് (എസ്.എൻ.ജി.വി ട്രസ്റ്റ് അംഗം)​. മരുമക്കൾ: ഷ്യാംനാദ്, ഭവ്യ. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പെരുമ്പാവൂർ ഇടവൂരില ഈട്ടുങ്ങപ്പടി വീട്ടുവളപ്പിൽ.

Advertisement
Advertisement