കോൺഗ്രസ് ഗൃഹസമ്പർക്കത്തിന് ആവേശത്തുടക്കം
കൊച്ചി: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത 'ഹാഥ് സേ ഹാഥ് ജോഡോ' പരിപാടിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത് വടുതല മൂളിക്കണ്ടത്തെ വീടുകളിലാണ്.
എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പരിപാടിയുടെ കേരള കോ ഓർഡിനേറ്റർ തിരുനാവുക്കരശർ, റോജി ജോൺ, ശ്രീനിവാസൻ കൃഷ്ണൻ, ഹൈബി ഈഡൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ ഭവന സന്ദർശനം നടത്തി.
കെ.പി.സി.സി ഭാരവാഹികളായ വി.പി.സജീന്ദ്രൻ, വി.ജെ.പൗലോസ്, മാത്യു കുഴൽനാടൻ, ദീപ്തി മേരി വർഗീസ്, അഡ്വ. എസ്.അശോകൻ, അബ്ദുൾ മുത്തലിബ്, കെ.പി.ധനപാലൻ, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, ടി .ജെ.വിനോദ്, ജെയസ്ൺ ജോസഫ്, ടി.എം.സക്കീർ ഹുസൈൻ, ടോണി ചമ്മിണി തുടങ്ങിയവർ സംബന്ധിച്ചു.