വനിതാ നേതാവിനെതിരായ അതിക്രമം നടപടി വേണം: വി.ഡി സതീശൻ

Monday 13 February 2023 3:07 AM IST

തിരുവനന്തപുരം: കെ.എസ്.യു വനിതാ നേതാവ് മിവ ജോളിയെ അപമാനിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി. ശനിയാഴ്ച കളമശേരിയിൽ പ്രതിഷേധ പ്രകടനത്തിടെയാണ് മിവയെ പൊലീസ് കൈയ്യേറ്രം ചെയ്തത്.പൊലീസ് വാഹനത്തിനുള്ളിൽ കയറ്റിയ ശേഷവും മിവയ്ക്ക് നേരെ ബലപ്രയോഗം നടത്തിയതായും കത്തിൽ പറയുന്നു.

Advertisement
Advertisement