ഭിക്ഷാടന സമരം നടത്തി
Tuesday 14 February 2023 12:47 AM IST
പാലക്കാട്: ഒന്നാംവിള നെല്ല് സംഭരണ വില ഉടൻ നൽകുക, ഇതിന് ബഡ്ജറ്റിൽ തുക മാറ്റിവയ്ക്കുകയോ അല്ലെങ്കിൽ പ്രത്യേക ഫണ്ട് കണ്ടെത്തുകയോ ചെയ്യുക, താങ്ങുവില 30 രൂപയാക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ച് മലമ്പുഴ ഡാം നെല്ല് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കർഷകർ ഭിക്ഷാടന സമരം നടത്തി.
കോട്ടമൈതാനം അഞ്ചുവിളക്കിന് സമീപം നടത്തിയ പരിപാടി കൺവീനർ എ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ആർ.കരുണാകരൻ അദ്ധ്യക്ഷനായി. കെ.വി.സുധർമ്മജൻ, സി.ശിവപ്രകാശൻ, ബി.പ്രദീഷ്, കെ.ഹരിദാസ്, ആർ.സുരേന്ദ്രൻ, കെ.ടി.ഭക്തവത്സലൻ, ശിവദാസ് ഊറപ്പാടം സംസാരിച്ചു.