സംസ്ഥാന സമ്മേളനം സമാപിച്ചു

Tuesday 14 February 2023 12:01 AM IST
ജനത കൺസ്ട്രക്‌ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: ജനത കൺസ്ട്രക്‌ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്) സംസ്ഥാന സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അദ്ധ്യക്ഷനായി. അഡ്വ.വി.മുരുകദാസ്, കെ.ആർ.ഗോപിനാഥ്, എം.പി.അജിത, ഒ.പി.ഷീജ, പി.വി.തമ്പാൻ, വിമല കളത്തിൽ, പി.കെ അനിൽകുമാർ സംസാരിച്ചു. പ്രതിനിധി സമ്മേളനം എം.വി.ശ്രേയാംസ്‌കുമാർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ.പി.മോഹനൻ എം.എൽ.എ ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് പ്രസിഡന്റ് കെ.കെ.കൃഷ്ണൻ അദ്ധ്യക്ഷനായി. ഓർഗ.സെക്രട്ടറി മലയൻകീഴ് ചന്ദ്രൻ നായർ റിപ്പോർട്ടും ട്രഷറർ ഭാസ്കരൻ കൊഴുക്കല്ലൂർ കണക്കുമവതരിപ്പിച്ചു. സമാപന സമ്മേളനം എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

ഭാരവാഹികൾ: മനയത്ത് ചന്ദ്രൻ (പ്രസി), ഒ.പി.ശങ്കരൻ (ജന.സെക്ര), കെ.കെ.കൃഷ്ണൻ (ഓർഗ.സെക്ര), ഭാസ്കരൻ കൊഴുക്കല്ലൂർ (ട്രഷ), എം.പി.ശിവാനന്ദൻ, ഐ.എ.റപ്പായി, പി.വി.തമ്പാൻ, ബാലൻ കറുവാങ്കണ്ടി, ടി.എം.ജോസഫ്, വിമല കളത്തിൽ, മനോജ് ഗോപി (വൈ.പ്രസി), എ.രാമചന്ദ്രൻ, പി.കെ.അനിൽകുമാർ, എസ്.സിനിൽ, ജയൻ അടൂർ, പി.ദിനേശൻ (സെക്ര).