പൂമ്പാറ്റകലോത്സവം സമാപിച്ചു

Tuesday 14 February 2023 12:11 AM IST
കുരുന്നുകൾ അവതരിപ്പിച്ച കലാപരിപാടി

കുറ്റ്യാടി: കുരുന്നുകൾക്ക് ആവേശവും കൗതുകവും പകർന്ന് നടന്ന കുറ്റ്യാടി ഗ്രാമപഞ്ചായത്ത് 2023 അങ്കണവാടി കലോത്സവത്തിന് പരിസമാപ്തി. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഇരുപത് അങ്കണവാടികളിൽ നിന്നും ഇരുന്നൂറ്റി അൻപതോളം കുട്ടികളാണ് കലോത്സവത്തിന്റെ ഭാഗമായത്. മാതാപിതാക്കളും അദ്ധ്യാപകരും വാത്സല്യത്തോടെ പകർന്ന് നൽകിയ വിദ്യകൾ മുഴുവൻപേരും ഭംഗിയായി അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, വൈസ് പ്രസിഡന്റ് ടി.കെ മോഹൻദാസ് ,ഗ്രാമപഞ്ചായത്ത് അംഗം ജുഗുനു തെക്കയിൽ, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഒ.ബാബു, സ്കൂൾ മാനേജർ കുഞ്ഞികേളുനമ്പ്യാർ, പി.ടി.എ ഭാരവാഹികളും, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൂമ്പാറ്റകലോത്സവത്തിൽ പങ്കെടുത്തു.