സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

Tuesday 14 February 2023 12:16 AM IST
school

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് യു.പി സ്‌കൂൾ ഇരുനില കെട്ടിടം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അദ്ധ്യക്ഷയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് മുഖ്യാതിഥിയായി. പ്രധാനദ്ധ്യാപിക പി.ശ്യാമള റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ശ്രീധരൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.ഷീല വാർഡ് മെമ്പർ സി.ലതിക മുൻ എച്ച്.എം എം.വി.എസ് പൂക്കാട് സ്‌കൂൾ മാനേജർ മുഹമ്മദ് റിയാസ്, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ മാതൃ സമിതി ചെയർപേഴ്‌സൺ അമ്പിളി എന്നിവർ പ്രസംഗിച്ചു. നമിതം പുരസ്‌ക്കാരം നേടിയ യു.കെ രാഘവനും മൂന്ന് പതിറ്റാണ്ടിലേറെയായി സ്‌കൂളിൽ ഭക്ഷണം പാകം ചെയ്യുന്ന ദേവി അമ്മയെയും ആദരിച്ചു. യു.കെ രാഘവൻ സ്വാഗതവും രഹിൽ നന്ദിയും പറഞ്ഞു.