പ്രണയ ദിനത്തിൽ 'ഡേറ്റ് വിത്ത് ഇൻഡസ്ട്രി' കാമ്പെയിൻ

Tuesday 14 February 2023 12:54 AM IST

തിരുവനന്തപുരം: പ്രണയ ദിനത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി 'ഡേറ്റ് വിത്ത് ഇൻഡസ്ട്രി' പരിപാടി സംഘടിപ്പിച്ച് നോളജ് ഇക്കോണമി മിഷൻ. അവസാന വർഷ വിദ്യാർത്ഥികൾക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി ഇന്ന് കേരളത്തിലെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളടക്കം 75കോളേജുകളിൽ പ്രോഗ്രാം നടത്തും. 5000വിദ്യാർത്ഥികൾ പങ്കെടുക്കും. ഘട്ടംഘട്ടമായി 100വീതം എൻജിനിയറിംഗ്,ആർട്സ് ആൻഡ് സയൻസ് കോളേജുകൾ,50പോളിടെക്നിക്കുകൾ എന്നിവിടങ്ങളിൽ സ്കിൽസ് എക്സ്‌പ്രസ് എന്ന പരിപാടി സംഘടിപ്പിക്കും. ഇതിലൂടെ പതിനായിരം വിദ്യാർത്ഥികൾക്ക് ജോലിയും ഇന്റേൺഷിപ്പും ഉറപ്പാക്കുകയും അരലക്ഷം പേരെ തൊഴിൽ സജ്ജരാക്കുകയുമാണ് ലക്ഷ്യം. ജി-ടെക്,നാസ്കോം,സി.ഐ.ഐ എന്നിവയുടെ പങ്കാളിത്തമുണ്ട്. ജോലിയും ഇന്റേൺഷിപ്പും ലഭിക്കുന്നവർക്ക് മേയിൽ തിരുവനന്തപുരത്ത് ഓഫർ ലെറ്റർ കൈമാറും.

Advertisement
Advertisement