കാപ്പൊലി പടയണി പഠന കളരി സമാപിച്ചു

Tuesday 14 February 2023 12:30 AM IST

പ​ത്ത​നം​തിട്ട: കേരള ഫോക് ലോർ അക്കാദമി സംഘടിപ്പിച്ച പടയണി പഠനകളരി കാപ്പൊലി 2023 സമാപിച്ചു. സമാപന സമ്മേളനം ഫോക്‌​ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിടങ്ങന്നൂർ പള്ളിമുക്കം ക്ഷേത്ര കളരിയിലായിരുന്നു മൂന്നുദിവസം നീണ്ട പഠന കളരി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ അദ്ധ്യക്ഷനായിരുന്നു. ആറൻമുള വാസ്തുവിദ്യാഗുരുകുലം പ്രസിഡന്റ് ടി.ആർ.സദാശിവൻ നായർ മുഖ്യപ്രഭാഷണം നടത്തി. അക്കാദമി അംഗങ്ങളായ സുരേഷ് സോമ , പ്രദീപ് പാണ്ടനാട്, ക്യാമ്പ് ഡയറക്ടർ പ്രസന്നകുമാർ തത്വമസി, പടയണി ആശാൻ തെള്ളിയൂർ പുരുഷോത്തമൻ നായർ , സന്തോഷ് കുമാർ എസ്.പുളിയേലിൽ, സി.പി.സതീഷ്‌കുമാർ , അനിൽ ജി.നായർ , പി.ആർ.അനിൽകുമാർ , കെ.വി.സന്തോഷ്, വിനു മോഹനൻ കുരമ്പാല തുടങ്ങിയവർ പ്രസംഗിച്ചു. പള്ളിമുക്കം കരയുടെ പ്രത്യേകതയായ അയലിയക്ഷി, അരക്കിയക്ഷി, മറുത, ഭൈരവി , മംഗള ഭൈരവി തുടങ്ങിയ കോലങ്ങളും വിനോദ വേഷമായ അപ്പൂപ്പനും കളത്തിലെത്തി.