അനെർട്ട് സബ്സിഡി നൽകും
Tuesday 14 February 2023 12:31 AM IST
പത്തനംതിട്ട : ഗാർഹിക ഉപഭോക്താക്കൾക്കായി അനെർട്ട് ഈ സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന സബ്‌സിഡിയോട് കൂടിയ ഓൺ ഗ്രിഡ് സൗരനിലയങ്ങൾക്ക് (രണ്ട് മുതൽ 10 കിലോവാട്ട് വരെ) 40 ശതമാനം സബ്‌സിഡി നൽകും. കൃഷി മേഖലയിൽ സോളാർ പമ്പുകൾക്ക് 60 ശതമാനം, ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾക്ക് 25 ശതമാനം, കൂടാതെ ചാർജിംഗ് സ്റ്റേഷനുകളിൽ ഓൺഗ്രിഡ് സൗരോർജ നിലയം (അഞ്ചു മുതൽ 50 കിലോവാട്ട് ) വരെ സ്ഥാപിക്കുന്നതിന് 50ശതമാനം സബ്‌സിഡിയും സോളാർ പ്ലാന്റുകൾക്ക് നൽകുന്നതാണ്. സർക്കാർ സ്ഥാപനങ്ങൾക്ക് ഇലക്ട്രിക്ക് വെഹിക്കിൾ ലീസ് കോൺട്രാക്ടിൽ നൽകുന്നുണ്ട്. ഫോൺ : 9188119403.