പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ   ജന്മദിനാഘോഷത്തിന് കൊടിയേറി

Tuesday 14 February 2023 12:33 AM IST

തിരുവല്ല : പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 145-ാമത് ജന്മദിന മഹോത്സവത്തിന് പ്രത്യക്ഷരക്ഷാ ദൈവസഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ സഭാപ്രസിഡന്റ് വൈ.സദാശിവൻ കൊടിയേറ്റി. രാവിലെ വിശുദ്ധ സന്നിധാനങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം വൈസ് പ്രസിഡൻ്റ് ഡോ.പി.എൻ.വിജയകുമാർ, ജനറൽ സെക്രട്ടറി സി.സി.കുട്ടപ്പൻ, ജോയിന്റ് സെക്രട്ടറി പി.രാജാറാം, ട്രഷറർ സി.എൻ.തങ്കച്ചൻ, ഹൈകൗൺസിൽ അംഗങ്ങളായ സി.കെ.ജ്ഞാനശീലൻ, എം.എസ്.വിജയൻ, ടി.എസ്.മനോജ്, അനീഷ് പാതിരി, പി.ജി.പ്രദീപ് കുമാർ, ഗുരുകുല ഉപശ്രേഷ്ഠൻ എം.ഭാസ്ക്കരൻ, ഗുരുകുല ഉപദേഷ്ടാക്കളായ പി.കെ.തങ്കപ്പൻ,മണി മഞ്ചാടിക്കര,എ.തങ്കപ്പൻ, വൈ.ജ്ഞാനശീലൻ, യുവജനസംഘം ജനറൽ സെക്രട്ടറി റ്റിജോ ടി.പി, മഹിളാസമാജം പ്രസിഡന്റ് വി.എൻ.സരസമ്മ എന്നിവർ പങ്കെടുത്തു. തുടർന്ന് അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചനയും നടന്നു. 19വരെ നടക്കുന്ന ആഘോഷ പരിപാടികളിൽ സിമ്പോസിയങ്ങൾ, മതസമ്മേളനം, ഭക്തിഘോഷയാത്ര, പൊതുസമ്മേളനം, മതപ്രഭാഷണം, മഹിളാസമ്മേളനം, വിദ്യാർത്ഥി - യുവജനസമ്മേളനം, ജന്മദിന സമ്മേളനം, വിദ്യാഭ്യാസ - കലാകായിക പ്രതിഭകൾക്കുള്ള അവാർഡ് വിതരണം , വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമികൾ, തോമസ് ചാഴിക്കാടൻ എം.പി, അഡ്വ.കെ.അനന്തഗോപൻ, കേന്ദ്രമന്ത്രി ഡോ.എൽ.മുരുകൻ, ചിറ്റയം ഗോപകുമാർ, ശശി തരൂർ എം.പി, വീണാ ജോർജ് എന്നിവർ വിവിധ ദിവസങ്ങളിലായി നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കും.