ഗവ.എൽ.പി സ്കൂളിൽ വാട്ടർ കണക്ഷൻ ലഭ്യമാക്കി

Tuesday 14 February 2023 12:35 AM IST

അടൂർ : ആനന്ദപ്പള്ളി ഗവ.എൽ.പി സ്കൂളിൽ വർഷങ്ങളായി അനുഭവപ്പെട്ടുകൊണ്ടിരുന്ന ശുദ്ധജലക്ഷാമത്തിന് പരിഹാരമായി പുതിയ വാട്ടർ കണക്ഷൻ ലഭിച്ചു. വാർഡ് കൗൺസിലർ രാജി ചെറിയാന്റെ നിരന്തരമായ ഇടപെടലിനെ തുടർന്നാണിത്. ഉദ്ഘാടനം കൗൺസിലർ രാജി ചെറിയാൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് എ.സമീമ, പി.ടി.എ പ്രസിഡന്റ് ജോൺസൻ, അദ്ധ്യാപക പ്രതിനിധികൾ എന്നിവർ സംസാരിച്ചു.