ആയൂർവേദ സ്‌പെഷ്യാലിറ്റി ക്യാമ്പ്

Tuesday 14 February 2023 12:38 AM IST

ഏനാത്ത് : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പന്തളം ഏരിയായുടെയും വിശ്വകർമ്മ സർവീസ് സൊസൈറ്റി ദേശക്കല്ലുംമൂട് ശാഖയുടേയും നേതൃത്വത്തിൽ നടന്ന സൗജന്യ ആയൂർവേദ സ്‌പെഷ്യാലിറ്റി ക്യാമ്പ് പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ.തുളസിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. വി.എസ്.എസ് സംസ്ഥാന ബോർഡ്‌ മെമ്പർ കെ.ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വി.എസ്.എസ് ദേശക്കല്ലുമ്മൂട് ശാഖാസെക്രട്ടറി ആര്യാമോഹനൻ, വാർഡ്‌ മെമ്പർ ശോഭ.ആർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.താജുദീൻ, വി.എസ്.എസ് ജില്ല വൈസ് പ്രസിഡന്റ്‌ ഉല്ലാസ് അജന്ത, സെക്രട്ടറി എം.കെ.സതീഷ് സുജ എന്നിവർ പ്രസംഗിച്ചു.