ലാബ് ടെക്‌നിഷ്യൻ നിയമനം

Tuesday 14 February 2023 12:40 AM IST

പ്രമാടം : പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് കരാർ അടിസ്ഥാനത്തിൽ ദിവസവേതനത്തിൽ ലാബ്‌ ടെക്‌നിഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ബി.എസ്‌ സി എം.എൽ.ടി, ഡി.എം.എൽ.ടി യോഗ്യതയുള്ളവരും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ മാർച്ച് 12ന് മുൻപ് പ്രമാടം പ്രാഥമിക ആരോഗ്യകേന്ദ്ര ഓഫീസിൽ എത്തിക്കണം. പ്രമാടം പഞ്ചായത്തിലുള്ളവർക്ക് മുൻഗണന. മുൻപരിചയം അഭികാമ്യം. ഫോൺ: 04682306524.