ജില്ലാ യൂ​ത്ത് ടീം സെ​ലക്ഷൻ

Tuesday 14 February 2023 12:44 AM IST

പ​ത്ത​നം​തിട്ട : കാ​ര്യവ​ട്ടം സ്റ്റേ​ഡി​യ​ത്തിൽ 25, 26 തീ​യ​തി​കളിൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന യൂ​ത്ത് അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യൻ​ഷിപ്പിൽ പ​ങ്കെ​ടു​ക്കേ​ണ്ട ജില്ലാ ടീ​മി​ന്റെ സെല​ക്ഷൻ ട്ര​യൽ​സ് 17ന് രാ​വി​ലെ 9 മു​തൽ പ​ത്ത​നം​തി​ട്ട ജില്ലാസ്റ്റേ​ഡി​യത്തിൽ ന​ട​ക്കും. 2006, 2007 വർ​ഷ​ങ്ങളിൽ ജ​നി​ച്ച​വരും സംസ്ഥാ​ന അ​ത്‌​ല​റ്റി​ക്‌​സ് അ​സോ​സി​യേഷ​ന്റെ പ​ത്ത​ക്ക ര​ജി​സ്‌​ട്രേ​ഷൻ ന​മ്പർ ല​ഭി​ച്ചി​ട്ടു​ള്ള​വർക്കും പ​ങ്കെ​ടു​ക്കാം. ഫോൺ : 9495312225.