വന്യജീവി ആക്രമണം തടയാൻ 24 കോടിയുടെ കിഫ്ബി പദ്ധതി

Tuesday 14 February 2023 12:47 AM IST

തിരുവനന്തപുരം:മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വനാതിർത്തികളിൽ ക്രാഷ് ഗാർഡ് സ്റ്റീൽ റോപ് ഫെൻസിംഗും, ഹാംഗിങ് സോളാർ ഫെൻസിംഗും സ്ഥാപിക്കാൻ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 24 കോടി രൂപ അനുവദിച്ചു. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ടെക്‌നോളജി തയ്യാറാക്കിയ പരിഷ്‌ക്കരിച്ച ഡിസൈൻ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.

നോർത്ത് വയനാട്, സൗത്ത് വയനാട് ഡിവിഷനുകളിൽ ക്രാഷ് ഗാർഡ് സ്റ്റീൽ റോപ് ഫെൻസിംഗ് പ്രായോഗികമല്ല . അങ്ങനെയുള്ള പ്രദേശങ്ങളിൽ സോളാർ ഹാഗിംഗ് ഫെൻസിംഗ് സ്ഥാപിക്കും.സൗത്ത് വയനാട് ഡിവിഷനിലെ ദാസനക്കര പത്തിരിയമ്പം പാത്രമൂല കക്കോടം ബ്ലോക്ക്- 750 ലക്ഷം, കൊമ്മഞ്ചേരി, സുബ്രഹ്മണ്യംകൊല്ലി - 175 ലക്ഷം, വേങ്ങോട് മുതൽ ചെമ്പ്ര വരെ -250 ലക്ഷം, കുന്നുംപുറം പത്താം മൈൽ -150 ലക്ഷം, നിലമ്പൂർ സൗത്ത് ഡിവിഷനിലെ തീക്കാടി പുലക്കപ്പാറ നമ്പൂരിപൊതി - 225 ലക്ഷം, നോർത്ത് വയനാട് ഡിവിഷനിലെ കൂടക്കടവ് മുതൽ പാൽ വെളിച്ചം വരെ- 300 ലക്ഷം, വയനാട് വൈൽഡ് ലൈഫ് ഡിവിഷനിലെ വടക്കനാട് -225 ലക്ഷം, കാന്നൽ മുതൽ പാഴൂർ തോട്ടമൂല വരെ -325 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.