ജി.പി.എസ് ഉടനില്ലെന്ന് മന്ത്രിയുടെ ഉറപ്പ്; വാഹന പണിമുടക്ക് മാറ്റി
Saturday 15 June 2019 1:54 AM IST
തൃശൂർ:കേരള മോട്ടോർ വ്യവസായ സംരക്ഷണ സമിതി 18ന് നടത്താനിരുന്ന വാഹന പണിമുടക്ക് മാറ്റിവച്ചു. 26ന് പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് മന്ത്രി ഉറപ്പുനൽകിയതിനെ തുടർന്നാണിത്. വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നത് തത്കാലം നടപ്പാക്കില്ലെന്നും പൊതുമേഖലാ സ്ഥാപനത്തിൽ നിന്ന് തവണവ്യവസ്ഥയിൽ ഉപകരണം ലഭ്യമാക്കാമെന്നും മന്ത്രി പറഞ്ഞതായി മോട്ടോർ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന കൺവീനർ കെ.കെ. ദിവാകരൻ പറഞ്ഞു.