ജില്ലാതല ശിൽപശാല

Tuesday 14 February 2023 12:50 AM IST

പത്തനംതിട്ട : കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ ഡിസ്‌ക്) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം ജില്ലാതല ശിൽപ്പശാല ഇന്ന് രാവിലെ 10ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് അദ്ധ്യക്ഷത വഹിക്കും. കോളജ് പ്രിൻസിപ്പൽ ഫിലിപ്പോസ് ഉമ്മൻ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ. ജിക്കു ജയിംസ് വിഷയാവതരണം നടത്തും. പ്രൊഫ. നിജിൻ കെ.മാത്യു, ഡോ.ബിനോയ് ടി.തോമസ്, പ്രൊഫ.അജീഷ് എം.തോമസ്, പ്രൊഫ.വി.എസ്.ജിജിത്, ജിന്റോ സെബാസ്റ്റിയൻ തുടങ്ങിയവർ സംസാരിക്കും.