ആത്മ ഓഫീസ് ഉദ്ഘാടനം ഇന്ന്

Tuesday 14 February 2023 12:53 AM IST

പത്തനംതിട്ട : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിലുള്ള ആത്മയുടെ പുതിയ ഓഫീസ് പന്തളം കടയ്ക്കാട് ഇന്ന് രാവിലെ 9.30ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പന്തളം കടയ്ക്കാട് ജില്ലാ മണ്ണു പരിശോധനാ കേന്ദ്രത്തിന്റെ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.