കേരള എൻ.ജി.ഒ യൂണിയൻ ഏരിയ സമ്മേളനങ്ങൾ നാളെ മുതൽ ആരംഭിക്കും

Tuesday 14 February 2023 12:56 AM IST

പ​ത്ത​നം​തിട്ട : കേരള എൻ.ജി.ഒ. യൂണിയൻ വജ്രജൂബിലിക്ക് മന്നോടിയായിട്ടുള്ള ഏരിയ സമ്മേളനങ്ങൾ നാളെ മുതൽ ആരംഭിക്കും. നാളെ പത്തനംതിട്ട ടൗൺ ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.സുശീല ഉദ്ഘാടനം ചെയ്യും. 21ന് തിരുവല്ല ഏരിയാ സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.വി.പ്രഫുൽ ഉദ്ഘാടനം ചെയ്യും. 22ന് പത്തനംതിട്ട സിവിൽസ്റ്റേഷൻ ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരനും 23ന് അടൂർ ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാറും മല്ലപ്പള്ളി ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാനകമ്മിറ്റിയംഗം അനൂപ് തോമസും ഉദ്ഘാടനം ചെയ്യും. 26ന് റാന്നി ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാനകമ്മിറ്റിയംഗം ബി.ശോഭയും കോന്നി ഏരിയാ സമ്മേളനം യൂണിയൻ സംസ്ഥാനകമ്മിറ്റിയംഗം ഭാനു പ്രകാശും ഉദ്ഘാടനം ചെയ്യും.