ലൈഫ് മിഷൻ: ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തു

Tuesday 14 February 2023 12:57 AM IST

കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട കോഴ, കള്ളപ്പണ കേസുകളിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ ചോദ്യം ചെയ്തു. രാവിലെ 11 മണിയോടെ ഇ.ഡി കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യലിന് ശിവശങ്കർ ഹാജരായത്. വിരമിക്കുന്ന ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും രേഖാമൂലം അസൗകര്യം അറിയിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരുകോടി രൂപയോളം കണ്ടെത്തിയതിനെക്കുറിച്ചുള്ള കാര്യങ്ങളാണ് ശിവശങ്കറിൽ നിന്ന് ആരാഞ്ഞതെന്നാണ് വിവരം. സ്വപ്ന, സരിത്, സന്ദീപ് നായർ എന്നിവരെ നേരത്തെ ഈ കേസിൽ ചോദ്യം ചെയ്തിരുന്നു.