നികുതി പിരിവിൽ പരാജയം: സതീശൻ

Tuesday 14 February 2023 12:03 AM IST

കോഴിക്കോട്: അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്തിന് 25,000 കോടി നഷ്ടപ്പെടുത്തിയവർ കാപ്സ്യൂൾ ഉയർത്തി പ്രതിരോധിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഐ.ജി.എസ്.ടി പൂളിൽ നിന്നുള്ള തുകയാണ് സംസ്ഥാനത്തിന് നഷ്ടമായത്.

ഈ നഷ്ടം നികത്താനാണ് 4000 കോടിയുടെ അധിക നികുതി ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിച്ചത്.

നികുതിപിരിവിലുണ്ടായ പരാജയമാണ് സംസ്ഥാന സർക്കാരിന് ഉണ്ടായിരിക്കുന്നത്. എന്നിട്ടാണ് ഇതിനെ പ്രതിരോധിക്കാൻ ക്യാപ്‌സ്യൂൾ ഇറക്കിയിരിക്കുന്നത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന ബഡ്ജറ്റിലെ നികുതി നിർദ്ദേശങ്ങൾക്ക് എതിരെയാണ് യു.ഡി.എഫ് സമരം.