നാടക പഠനക്യാമ്പ് സമാപിച്ചു
Tuesday 14 February 2023 12:05 AM IST
രാമനാട്ടുകര: ചുള്ളിപ്പറമ്പ് പുലരിയുടെ സുവർണ ജൂബിലിയുടെ ഭാഗമായി നടത്തിയ കുട്ടികളുടെ നാടക പഠന ക്യാമ്പിന്റെ സമാപനം സംഘാടക സമിതി ചെയർമാൻ സി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. നാടക ക്യാമ്പ് ചെയർമാൻ കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സജിത് കെ.കൊടക്കാട്ട്, രാമനാട്ടുകര നഗരസഭാ കൗൺസിലർ ബീന കരംചന്ദ് ,ക്യാമ്പ് ഡയറക്ടർ അരുൺ പ്രിയദർശൻ, പ്രസിഡന്റ് വി.എം ജയപ്രകാശ്, സെക്രട്ടറി സുധീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് അംഗങ്ങളായ തീർത്ഥ, കതിർ അദീപ് എന്നിവർ അവലോകനം നടത്തി. കുട്ടികളുടെ നാടകവും ഗിരീഷ് മണ്ണൂർ അവതരിപ്പിച്ച "വെളിച്ചെണ്ണ " ഏകപാത്ര നാടകവും അരങ്ങേറി. മൂന്നു ദിവസങ്ങളിലായി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള 43 കുട്ടികൾ പങ്കെടുത്തു.