മഹാവീർ ജന്മ വാർഷികം: ഗവർണർ പങ്കെടുക്കും

Tuesday 14 February 2023 12:09 AM IST

മട്ടാഞ്ചേരി: ജൈന തീർത്ഥങ്കർ വർദ്ധമാന മഹാവീർ സന്ദേശ രഥയാത്ര ഇന്ന് മട്ടാഞ്ചേരിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്യും. ജൈൻ താത്വികാചാര്യൻ വർദ്ധമാന മഹാവീർ 2550-ാമത് ജന്മദിനാഘോഷ പ്രചാരണവുമായി രാജസ്ഥാനിൽ നിന്നാണ് അഹിംസാ രഥയാത്ര പ്രയാണം തുടങ്ങിയത്. വയനാട്, കോഴിക്കോട് ജൈൻ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം തിങ്ക ളാഴ്ച രാവിലെ കൊച്ചിനഗരത്തിലെ ജൈനക്ഷേത്രത്തിലെത്തും. കൊച്ചി ജൈൻ ക്ഷേത്ര പ്രസിഡന്റ് കിഷോർ ശ്യാംജി, ജൈന ക്ഷേത്ര പ്രസിഡന്റ് മഹേന്ദ്ര ജൈൻ, കൊച്ചിൻ ഗുജറാത്തി മഹാജൻ പ്രസി ഡന്റ് ജിതേന്ദ്രകുമാർ ജൈൻ എന്നിവർ നേതൃത്വം നൽകും.