വാർഷിക പദ്ധതി വികസന സെമിനാർ
Tuesday 14 February 2023 12:08 AM IST
തൃപ്പൂണിത്തുറ: പെരുമ്പളം ഗ്രാമപഞ്ചായത്ത് 2023 - 24 ജനകീയാസൂത്രണ വാർഷിക പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു. ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സരിത സുജി സ്വാഗതം ആശംസിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രിമോൾ ഷാജി പദ്ധതി വിശദീകരിച്ചു.
2022- 23 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്പ്ടോപ്പ് വിതരണവും എം.എൽ.എ നിർവ്വഹിച്ചു. 4.91ലക്ഷം രൂപയുടെ പട്ടിക ജാതി വികസന ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.